Trending

ഉന്നതി ടാലന്റ് ഹണ്ട് ക്വിസ് മത്സരം : കന്നൂട്ടിപ്പാറ സ്കൂൾ ജേതാക്കൾ





കട്ടിപ്പാറ : കൊടുവള്ളി എം എൽ എ ഡോ.എം.കെ മുനീറിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ ഉന്നതി എജ്യുകെയറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ടാലന്റ് ഹണ്ട് ക്വിസ് മത്സരത്തിൽ മൂന്നാം റൗണ്ടായ പഞ്ചായത്ത് തലത്തിൽ കട്ടിപ്പാറ പഞ്ചായത്തിൽ നിന്നും കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ ജേതാക്കളായി.

    സ്കൂളിനെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫൈസ് , നദ ഫാത്തിമ ടീമാണ് ചമൽ ജിഎൽ പി എസിൽ വെച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തത്. ഇനി നാലാം റൗണ്ടിൽ മണ്ഡലാടിസ്ഥാനത്തിലുള്ള മത്സരത്തിൽ ഇരുവരും കട്ടിപ്പാറ പഞ്ചായത്തിനെ പ്രതിനിധീകരിക്കും തുടർന്ന് ജില്ലാ , സംസ്ഥാന തല മത്സരങ്ങളും നടക്കുന്നുണ്ട്.

  വിജയികളെ ഡോ.എം കെ മുനീർ എം.എൽ.എ , കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഷറഫ് പൂലോട്, വാർഡ് മെമ്പർ എ കെ  അബൂബക്കർ കുട്ടി, പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം മുതലായവർ അഭിനന്ദിച്ചു.


Post a Comment

Previous Post Next Post