താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിൽ പുത്തൻ തെരുവിൽ അബ്ദുൽ മജീദിനാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ അടക്കാൻ കൽപ്പറ്റയിൽ നിന്നും MVD യുടെ നോട്ടീസ് ലഭിച്ചത്.
KL57 N 8516 നമ്പർ കാറിൻ്റെ ഉടമയാണ് അബ്ദുൽ മജീദ്. എന്നാൽ
KL -57 M 8516 നമ്പർ കാറിലെ യാത്രികരാണ് നിയമ ലംഘനം നടത്തിയതെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ തന്നെ നോട്ടീസിലുള്ള ഫോട്ടോയിൽ വ്യക്തമാണ്.
ഈ വാഹനത്തിന് പിഴ ചുമത്തേണ്ടതിന് പകരമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നോട്ടീസ് അബ്ദുൽ മജീദിന് ലഭിച്ചത്. അബ്ദുൽ മജീദിൻ്റെ കാർ I 10 ആണ്, എന്നാൽ നോട്ടീസിൽ കാണിച്ചിരിക്കുന്നത് I 20 കാറാണ്.