ആലപ്പുഴ: ആലപ്പുഴയിൽ മധ്യവയസ്കൻ ദൂരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കാളാത്ത് തടിക്കൽ വീട്ടിൽ സുരേഷ് കുമാർ ആണ് മരിച്ചത്. പിതാവിന്റെ മരണത്തിന് പിന്നാലെ മകൻ നിഖിൽ ഒളിവിലാണ്.
ഇന്നലെ രാത്രി സുരേഷും നിഖിലും തമ്മിൽ മദ്യപിച്ചു വഴക്ക് കൂടിയിരുന്നു. ഇന്ന് രാവിലെ ആണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഏറ്റ മുറിവ് ആണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.