ഹൈദരാബാദ്: തിരുപ്പതിയിൽ ആറുവയസുകാരിയെ പുലി ആക്രമിച്ചു കൊന്നു. ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷിതയാണ് കൊല്ലപ്പെട്ടത്.
മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി.
ഇന്നലെ വെെകിട്ട് അലിപിരി വാക്ക് വേയിൽ ആയിരുന്നു സംഭവം.
ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം.