കൊടുവള്ളി: കൊടുവള്ളി ഗവ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് ഉച്ചക്കായിരുന്നു സംഭവം, സംഘർഷത്തിൽ മൂന്ന് SFI പ്രവർത്തകർക്കും, മൂന്ന് MSF പ്രവർത്തകർക്കും പരുക്കേറ്റു.
SFI യുടെ ഏരിയാ തല കോളേജ് മെമ്പർഷിപ്പ് കാമ്പയിൻ്റെ ഉദ്ഘാടനം ഇന്ന് കൊടുവള്ളി കോളേജിൽ വെച്ചായിരുന്നു നടന്നത്.
പരിപാടിക്കായി തയ്യാറാക്കായ സ്ഥലത്ത് MSF പ്രവർത്തകർ കൊടി സ്ഥാപിച്ചതായും, ഇതു ശ്രദ്ധയിൽപ്പെട്ട SFI പ്രവർത്തകർസമീപത്തേക്ക് മാറ്റിവെച്ചതായും SFI പ്രവർത്തകർ പറഞ്ഞു.
SFI പരിപാടി നടന്നു കൊണ്ടിരിക്കെ MSF പ്രവർത്തകരെത്തി SFI യൂനിറ്റ് സെക്രട്ടറിയുടെ മുഖത്തടിച്ചതായും, ഇതേ തുടർന്ന് പരസ്പരം കയ്യേറ്റം നടന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.
തുടർന്ന് പരുക്കേറ്റ MSF പ്രവർത്തകരെ കോളേജ് അധ്യാപകൻ്റെ കാറിൽ ആശുപത്രിയിൽ കാണിച്ചു.
തിരിച്ച് അതേ കാറിൽ കോളേജിൽ എത്തിയ MSF പ്രവർത്തകർ SFI പ്രവർത്തകർ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്താണ് കാർ നിർത്തിയത്.SFIക്കാരെ കണ്ട് പിന്നോട്ട് എടുത്ത കാർ തെങ്ങിൽ ഇടിച്ചു പിൻഭാഗം തകർന്നു.
എന്നാൽ SFI പരിപാടിക്കായി പുറത്തു നിന്നും എത്തിയ പ്രവർത്തകർ തങ്ങളെ മർദ്ദിച്ചതായി MSF പ്രവർത്തകർ പറഞ്ഞു.
തങ്ങൾ നാട്ടിയ കൊടി SFI പ്രവർത്തകർ നീക്കം ചെയ്തത് ചോദ്യം ചെയ്തതാണ് സംഘർഷ കാരണമെന്നും MSF പ്രവർത്തകർ പറഞ്ഞു.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി.
കോളേജിൽ നടന്ന സംഘർഷത്തിൽ SFl ഏരിയാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.