Trending

SYS സ്വാതന്ത്ര്യ ദിന റാലി നടത്തി




താമരശ്ശേരി:
' ബഹുസ്വരതയാണ് ഉറപ്പ്‌ ' എന്ന ശീര്‍ഷകത്തിൽ സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം SYS സോൺ തല സ്വാതന്ത്ര്യ ദിന സമ്മേളനവും, റാലിയും താമരശ്ശേരിയിൽ നടന്നു.

 കാരാടിയിൽ നിന്നും ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു.





SYS സോണിലെ 64 യുണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ റാലിയിൽ അണിനിരന്നു.

തുടർന്ന് നടന്ന പൊതു സമ്മേളനം അബദുൽ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്തു.ഡോ.സോമൻ കടലൂർ, അബദുൽ വാഹിദ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post