Trending

സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം.





കൊടുവള്ളി: മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ രാവിലെ 9 മണിയോ ടെയാണ് അപകടം.

സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് യാത്രക്കാരികളായ താമരശ്ശേരി ചുങ്കം മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ, പൂനൂർ ഇസ്മയിലിൻ്റെ മകൾ ഫിദ ഫർസാന എന്നിവർക്കാണ് പരുക്കേറ്റത്.രണ്ടു പേരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണ്.

കാർ തട്ടി റോഡിൽ വീണ സ്കൂട്ടറിലേക്ക് ബസ് കയറിയതാണെന്ന് സമീപത്തുള്ളവർ പറയുന്നു, കാർ നിർത്താതെ പോയതായും നാട്ടുകാർ പറഞ്ഞു.

ഫാത്തിമ മിൽസിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും KMCT മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ്

Post a Comment

Previous Post Next Post