താമരശ്ശേരി:രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ താമരശ്ശേരിയിൽ ദേശീയ പാത ഉപരോധിച്ചു.
താമരശ്ശേരിയിൽ പ്രകടനം നടത്തിയ ശേഷം ബസ് ബേക്ക് സമീപമാണ് റോഡ് ഉപരോധിച്ചത്.
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി കാവ്യ വി ആർ, സെക്രട്ടറി ജംഷിദ് എം പി സി തുടങ്ങിയവർ നേതൃത്വം നൽകുന്നു