താമരശ്ശേരി. ജീവിത പ്രയാസ ങ്ങൾ മറന്ന് ആകാശത്തിന്റെ അതിരുകൾ ഭേദിച്ച് പറന്ന സന്തോഷത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കെടവൂർ വാർഡിലെ തൊഴിലു റപ്പ് തൊഴിലാളികളാണ് ആകാശ യാത്ര നടത്തിയത്.
വാർഡ് മെംബർ എം.വി. യുവേഷിന്റെ നേതൃത്വത്തിൽ 33 സ്ത്രീ തൊഴിലാളികളാണ് അവരുടെ ഈ സ്വപ്നം യാഥാർ ഥ്യമാക്കിയത്.
വൈകിട്ട് 4ന് കണ്ണൂർ വിമാന ത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ ഇവർ 5.15ന് തിരുവനന്തപുരത്ത് എത്തി. വൈകിട്ട് പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് രാത്രി അവിടെ തങ്ങിയ സംഘം ഇന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. രാത്രി 9.30ന് ട്രെയിനിൽ മടങ്ങും. വാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം ചേർന്നപ്പോൾ ചിലർ വിമാന യാത്ര നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതാണ്
ഇത്തരമൊരു വിനോദ യാത്ര സംഘടിപ്പിക്കാൻ കാരണമായതെന്ന് ടൂർ സംഘത്തിന് നേതൃ്യത്വം നൽകുന്ന മെംബർ എം.വി യുവേഷ് പറഞ്ഞു.
യാത്രാ ചെലവായ 6750 രൂപ തൊഴിലാ ളികൾ സ്വന്തമായി സ്വരൂപിച്ച താണ്.