ആർബിഐ ചട്ടം ലംഘിച്ചു; കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ
byWeb Desk•
0
കൊച്ചി: കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ. ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ടിപി ശ്രീജിത്തിനാണ് സസ്പെൻഷൻ. ബാങ്ക് കറൻസി നീക്കത്തിന് സുരക്ഷ ഒരുക്കിയതിലെ വീഴ്ചക്കാണ് സസ്പെൻഷൻ കിട്ടിയത്.
ക്യാഷ് എസ്കോർട്ട് ഡ്യൂട്ടിയിൽ ചട്ടങ്ങൾ പാലിച്ചില്ല എന്ന് കണ്ടെത്തി. 750 കോടി രൂപ ആർബിഐ ചട്ടം ലംഘിച്ച് കൊണ്ടുപോയതിലാണ് നടപടി.