താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രലില്‍ പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളിന് കൊടിയേറി. വൈകുന്നേരം 4.30ന് തിരുസ്വരൂപ പ്രതിഷ്ഠയ്ക്കു ശേഷം വികാരി ഫാ.മാത്യു പുളിമൂട്ടില്‍ കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് വിശുദ്ധ കര്‍ബ്ബാനയും മരിച്ചവരുടെ ഓര്‍മ്മയും സെമിത്തേരി സന്ദര്‍ശനവും നടത്തി. വികാരി ഫാ.മാത്യു പുളിമൂട്ടിലിനൊപ്പം അസി. വികാരി ഫാ.തോമസ് പുലയന്‍പറമ്പില്‍ സഹകാര്‍മ്മികനായി. ഇന്ന് (13ന് ശനിയാഴ്ച) വൈകുന്നേരം 5ന് നടത്തുന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയക്ക് തിരുവമ്പാടി അല്‍ഫോന്‍സാ കോളേജ് പ്രൊഫസര്‍ ഫാ.പുതുശ്ശേരിപുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, വാദ്യമേളങ്ങള്‍, ആകാശ വിസ്മയം എന്നിവയും നടക്കും. 14ന് ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബ്ബാന, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, വചന സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടക്കും. ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.തോമസ് തേവടിയില്‍ കാര്‍മ്മികത്വം വഹിക്കും. തുര്‍ന്ന് സ്നേഹ വിരുന്നോടെ തിരുനാള്‍ സമാപിക്കും.
PHOTO: താമരശേരി മേരിമാതാ കത്തീഡ്രലില്‍ പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളിന് വികാരി ഫാ.മാത്യു പുളിമൂട്ടില്‍ കൊടിയേറ്റുന്നു.