Trending

എഐവൈഎഫ് നേതൃത്വത്തിൽ വിവേകാനന്ദ സ്മൃതി സംഘടിപ്പിച്ചു.

 


താമരശ്ശേരി : ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ വിവേകാനന്ദ സ്മൃതി സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന സെമിനാർ സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. മതദർശനങ്ങളെ ഭൗതിക ചിന്തയുമായി ചേർത്ത് ആധുനികവൽക്കരിക്കുന്നതിനാണ് വിവേകാനന്ദ ദർശനങ്ങൾ ഊന്നൽ നൽകിയതെന്ന് അജയ് ആവള പറഞ്ഞു. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാര ഫാസിസ്റ്റ് ആശയങ്ങൾക്ക് എതിരാണ് വിവേകാനന്ദ ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ ആക്ടിംഗ് സെക്രട്ടറി അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ പി ബിനൂബ്, എൻ അനുശ്രീ, ദിലീപ് അടിവാരം, വി റിജേഷ്കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post