Trending

താമരശ്ശേരി ട്രഷറി മാറ്റി സ്ഥാപിക്കാൻ ശ്രമം തുടങ്ങി






താമരശ്ശേരി: പരാതീനതകൾ മൂലം വീർപ്പ് മുട്ടുന്ന താമരശ്ശേരി ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ശ്രമം ആരംഭിച്ചു.

ഇതിൻ്റെ മുന്നോടിയായി താമരശ്ശേരി ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന നികുതി വകുപ്പിൻ്റെ കീഴിലുള്ള സ്ഥലത്ത് താമരശ്ശേരി തഹസിൽദാർ രാധാകൃഷ്ണൻ്റെയും, ട്രഷറി ഓഫീസർ കെ.അനിൽകുമാറിൻ്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. താലൂക്ക് വികസന സമിതി അംഗങ്ങളായ ടി.സി വാസു, കെ വി സെബാസ്റ്റ്യൻ, സി.പി ജോൺസൺ, സലീം പുല്ലാടി തുടങ്ങിയവർ പങ്കെടുത്തു. ട്രഷറി മാറ്റി സ്ഥപിക്കുന്നതിന് അടിയന്തിരമായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സംഘാംഗങ്ങൾ പറഞ്ഞു

Post a Comment

Previous Post Next Post