താമരശ്ശേരി: എക്സൈസ് റെയിഞ്ച്
പ്രിവന്റീവ് ഓഫീസർ പ്രവേശ് എം ന്റെ നേതൃത്വത്തിൽ ഇന്ന് പൂനൂർ, വട്ടോളി ഭാഗങ്ങളിൽ റെയിഡ് നടത്തുകയും കുറുമ്പൊയിൽ - തോണികുഴി ഭാഗത്ത് വെച്ച് 3 ബാരലുകളിലായി ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 650 ലിറ്റർ വാഷ് കണ്ടെടുക്കയും ചെയ്തു.
റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ആർ. കെ. ദിനേശ്,സിവിൽ എക്സൈസ് ഓഫീസർ നൗഷീർ ടി.വി. എന്നിവർ പങ്കെടുത്തു.