Trending

പന്തീരങ്കാവ് ​ഗാർ​ഹിക പീഡന കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ





കോഴിക്കോട്: പന്തീരങ്കാവ് ​ഗാർ​ഹിക പീഡന കേസിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. നവവധുവിന്റെ പരാതിയിൽ കേസെടുക്കാൻ വൈകിയെന്ന പരാതിയിലാണ് പന്തീരങ്കാവ് എസ്എച്ച്ഒ എഎസ്.സരിനെ സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. കേസെടുക്കാൻ വൈകിയതിന് യുവതിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു.

സംഭവത്തിൽ നവവധുവിന്റെ പരാതിയിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനപീഡന വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post