താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയിൽ പി സി മുക്കിലാണ് അപകടം.
റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷക്ക് പിന്നിൽ അമിതവേഗതയിൽ എത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രികനായ മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി റിസ് വാൻ ,ഓട്ടോയിലെ യാത്രികനായ പേരാമ്പ്ര ചെമ്പ്ര - കുന്നിക്കൽ തണ്ടോലപ്പാറ അബദുൽ സലാം (50) എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം.
ഓട്ടോയിൽ ഉണ്ടായിരുന്ന അബദുൽ സലാം ഓട്ടോ നിർത്തിയ ശേഷം റോഡിൻ്റെ എതിർവശത്തെ കടയിൽ നിന്നും സാധനം വാങ്ങി തിരികെ ഓട്ടോയുടെ പിന്നിൽ എത്തിയപ്പോഴാണ് ദേഹത്ത് ഇടിച്ചത്