താമരശ്ശേരി: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഈ വര്‍ഷം ഹജ്ജിന് പോവുന്ന ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി.
ലീഗ് ഹൗസിലെ സി. മോയിന്‍കുട്ടി ഹാളില്‍ നടന്ന യാത്രയയപ്പ് സംഗമം മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു.
സൈനുൽ ആബിദീൻ തങ്ങൾ മുഖ്യ പ്രഭാശണം നടത്തി . കെ.കെ. അബ്ദുല്‍ ലത്തീഫ് ഫൈസി തേക്കുംതോട്ടം ഹജ്ജ് സന്ദേശം നല്‍കി. , പി.എസ്. മുഹമ്മദലി, കെ.എം. അഷ്‌റഫ് മാസ്റ്റര്‍, അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍, ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, എം. മുഹമ്മദ്, എം.പി. സെയ്ത്, എന്‍.പി മുഹമ്മദലി മാസ്റ്റര്‍, മുഹമ്മദ് കുട്ടി തച്ചറക്കല്‍, ഷംസീര്‍ എടവലം, എ.കെ. കൗസര്‍ , M T അയ്യൂബ് ഖാൻ, Vk മുഹമ്മദ് കുട്ടി മോൻ, AP സമദ്, റഹീം എടക്കണ്ടി , , ലത്തീഫ് മാസ്റ്റർ, സൗദാ ബീവി, റസീന സിയ്യാലി സംസാരിച്ചു. ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍ സ്വാഗതവും ട്രഷറര്‍ പി.പി ഗഫൂര്‍ നന്ദിയും പറഞ്ഞു.
ചിത്രം..താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഹാജിമാര്‍ക്ക് ഒരുക്കിയ യാത്രയയപ്പ് യോഗം മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു