താമരശ്ശേരി:ഈങ്ങാപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന ഹോട്ടൽ കെട്ടിടത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ ചെമ്പുകമ്പി മോഷ്ടിച്ച രണ്ടാം പ്രതിയും പിടിയിൽ .
തലയാട് പറച്ചി തോട്ടത്തിൽ ഷറഫുദ്ദീൻ്റെ കെട്ടിടത്തിൽ നിന്നുമാണ് പ്രതികൾ ചെമ്പുകമ്പി കവർന്നത്.
കേസിൽ ഒന്നാം പ്രതിയായ ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പിൽ പി എസ് ഷഹനാദിനെ കഴിഞ മൂന്നാം തിയ്യതി
തിരുവമ്പാടിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു.
കൂട്ടുപ്രതിയായ പുതുപ്പാടി കക്കാട് താമസിക്കും നടുവണ്ണൂർ കാവുംന്തറ പാറമ്മൽ ബഷീർ കുറ്റ്യാടി സ്റ്റേഷൻ പരിതിയിലെ മറ്റൊരു കേസിൽ റിമാൻ്റിൽ കഴിയുകയായിരുന്നു, താമരശ്ശേരി കോടതിയിൽ നിന്നും പ്രൊഡക്ഷൻ വാറൻറ് ഹാജരാക്കി ജയിലിൽ വെച്ചാണ് ഇയാളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഇരുവരേയും ഈങ്ങാപ്പുഴയിലെ മോഷണം നടത്തിയ കെട്ടിടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണമുതൽ കൊണ്ടോട്ടിക്ക് സമീപമാണ് വിൽപ്പന നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഇവിടെയും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കെട്ടിടത്തിൽ എ സി സ്ഥാപിക്കുന്നതിനും, വയറിംഗ് ആവശ്യത്തിനുമായി സൂക്ഷിച്ച ചെമ്പുകമ്പിയാണ് പ്രതികൾ മോഷ്ടിച്ചത്.
സ്കൂട്ടറിൽ എത്തി
മോഷണം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ cctv യിൽ പതിഞ്ഞിരുന്നു.ഫെബ്രുവരി നാലാം തിയ്യതി രാത്രിയായിരുന്നു കവർച്ച നടന്നത്.
താമരശ്ശേരി എസ് ഐ സജേഷ്.സി.ജോസ്, സ്പെഷ്യൻ സ്ക്വാഡ് അംഗങ്ങളായ എസ് ഐ രാജീവ് ബാബു,, ബിജു. പി, സീനിയർ സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്.പി.പി, എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.