കൂടത്തായി: കുട്ടികൾ അക്കാഡമിക് തലത്തിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടണമെന്ന് എം എൽ എ അഹമ്മദ് ദേവർ കോവിൽ.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ കുറിച്ച് കൃത്യമായ ധാരണ രക്ഷിതാക്കൾക്ക് ' ഉണ്ടാകണമെന്നും, അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
കുട്ടികളുടെ ഒരോ പ്രായത്തിലും ആവശ്യമായ പോഷക ആഹാര, വ്യായാമ രീതി, ഉറക്കം തുടങ്ങിയവ കുട്ടികളുടെ ജീവിത ശൈലി ക്രമപ്പെടുത്താൻ സഹായിക്കുമെന്നും, ഇതിൽ രക്ഷിതാക്കളുടെ പങ്ക് വിലപ്പെട്ടതാണന്നും അദ്ദേഹം പറഞ്ഞു. ബാലവകാശ നിയമങ്ങളും അവകാശങ്ങളും തീർച്ചയായും വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ലഹരി മാഫിയകൾ കയ്യടക്കുന്ന സമൂഹത്തിൽ ഇവരുടെ വലയിൽ അകപ്പെടാതിരിക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും എം എൽ എ പറഞ്ഞു. INL കൂടത്തായിയിൽ സംഘടിപ്പിച്ച അനുമോദന യോഗം അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരിയി പഞ്ചായത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും എസ്, എസ്, എൽ, സി.പരീക്ഷക്കും, +2 പരീക്ഷക്കും ഫുൾ A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൊമൻ്റോ നൽകി അഹമ്മദ് ദേവർ കോവിൽ ആദരിച്ചു.
അതോടൊപ്പം പുതുതായി ഐഎൻ എൽ പാർട്ടിയിലേക്ക് കടന്ന് വന്നവർക്ക് സ്വീകരിക്കുകയും ചെയ്തു.
ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തംഗം മൂസ നെടിയടത്ത് അധ്യക്ഷത വഹിച്ചു.സമദ് നരിപ്പറ്റ, ഒ.പി ,അബ്ദു റഹ്മാൻ, കരീം പുതുപ്പാടി, അഷ്റഫ് പുതുമ, ഷാജികൂടത്തായ്, വി.സി, മുഹമ്മദ്, ചെറിയ മുഹമ്മദ് ഹാജി, എന്നിവർ പ്രസംഗിച്ചു.