Trending

ദുർഗന്ധം,ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് ബഹുജന മാർച്ച് നടത്തി.







താമരശ്ശേരി : ഒരു നാടിനെ ശ്വാസം മുട്ടിക്കുകയും ഇരുതുള്ളിപ്പുഴയെ മലിനമാക്കുകയും ചെയ്യുന്ന കട്ടിപ്പാറ പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശമായ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ പ്ലാൻറിലേക്ക് നൂറ് കണക്കിന് കുടുംബങ്ങൾ അണിനിരന്ന് ബഹുജന മാർച്ച് നടത്തി. ഈരൂട് എൽ പി സ്കൂളിൽ നിന്ന് ആരംഭിച്ച മാർച്ച് ഫ്രഷ് കട്ട് പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം തിരുവമ്പാടി എം.എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എ.എം ഫൈസൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്സ്, സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.വിശ്വനാഥൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, സി.പി.ഐ.എം ഏരിയാ സെക്രട്ടറി വി.കെ വിനോദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ സി.കെ കാസിം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, കരിമ്പാല കുന്ന് മഹല്ല് പ്രസിഡൻ്റ് അഹമ്മദ് കോയ, തുടങ്ങിയവർ സംസാരിച്ചു. തമ്പി പറക്കണ്ടത്തിൽ, മുനീർ കരിമ്പാല കുന്ന്, ഷിജി ആൻ്റണി എന്നിവർ നേതൃത്വം കൊടുത്തു. യോഗത്തിന് സമരസമിതി കൺവീനർ ആൻ്റു മണ്ടകത്ത് സ്വാഗതവും ട്രഷറർ ഷാനു കരിമ്പാല കുന്ന് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post