Trending

കാര്‍ കനാലിലേക്ക് വീണ് അപകടം






കൊയിലാണ്ടി - ഉള്ളിയേരി റോഡില്‍ കൂനഞ്ചേരി ഭാഗത്തേക്കുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട് കാര്‍ വീണ് അപകടം.


 കനാലിനടുത്ത് താമയസിക്കുന്ന  തെക്കയില്‍ വിഷ്ണുവാണ്  അപകടത്തില്‍പ്പെട്ടത്.

 കനത്ത മഴയുള്ള സമയത്തായിരുന്നു അപകടം. 

കാര്‍ കനാല്‍ വെള്ളത്തില്‍ താഴ്ന്നുപോകുന്നതിനിടയില്‍ വിഷ്ണു ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. 


കാര്‍ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത് തങ്ങിനിന്നു.  നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പിന്നീട് പുലര്‍ച്ചെയോടെ  ക്രൈയിന്‍  ഉപയോഗിച്ച് കാര്‍ കരയിലേക്ക ഉയര്‍ത്തി. 


ഗ്രേഡ് എഎസ്ടിഒ. എം.മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, പി.കെ.ഇര്‍ഷാദ്,നിധിപ്രസാദ്,  എന്‍.പി.അനൂപ്, പി.കെ.രനീഷ്, കെ.പി.രജീഷ്, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവരാണ്  രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

Post a Comment

Previous Post Next Post