വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചവരില്‍ 23 കുട്ടികളാണ്. കാണാതായ ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍. വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തിച്ചത് 143 മൃതദേഹങ്ങളാണ്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 139 മൃതദേഹങ്ങള്‍. 82 ക്യാംപുകളിലായി 8304 പേര്‍, ഇതുവരെ രക്ഷിച്ചത് 1592 പേരെ.
നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ വിവിധ കടവുകളില്‍ നിന്നായി ഇന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. 15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. മുഖ്യമന്ത്രി നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു.
വിപുലമായ രക്ഷാപ്രവര്‍ത്തിന് ബെയ്‍ലി പാലം സജ്ജമാകണം. പാലം നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഉച്ചയോടെ നിര്‍മാണം പൂര്‍ത്തിയാകും. പാലം പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടം ആരംഭിക്കും. യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തും. ബെയ്‌ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ഉപയോഗിക്കാനാകുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത ഭൂമിയിലെത്തി.