Trending

വയനാട്ടില്‍ മരണം 333 ആയി; കണ്ടെത്താനുള്ളത് 284 പേരെ; തീരാ നോവ്






വയനാട് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ പൊലിഞ്ഞത് 333 പേര്‍ക്കെന്ന് കണക്കുകള്‍. 14 മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. ചാലിയാറില്‍ നിന്ന് ഇതുവരെ 180 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി ഇനിയും 284 പേരെക്കൂടി കണ്ടെത്താനുണ്ട്. അതിനിടെ അട്ടമലയില്‍ കുടുങ്ങിയിരുന്ന അഞ്ച് ആദിവാസി കുടുംബങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനായി രണ്ട് സംഘങ്ങള്‍ സൂചിപ്പാറ വനത്തിനുള്ളില്‍ കടന്നു. പൊലീസ്, തണ്ടർബോൾട്ട്, ഫോറസ്റ്റ് ഉദ്യോഗസ്ഥരടങ്ങിയ 12 പേരാണ് തിരച്ചിൽ നടത്തുന്നത്. ചാലിയാറില്‍ ഡോഗ് സ്ക്വാഡിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. നേവിയുടെ ഹെലികോപ്റ്ററും ദൗത്യത്തിലുണ്ട്.

Post a Comment

Previous Post Next Post