Trending

താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമം. 4 പേർക്ക് പരുക്ക്.



താമരശ്ശേരി ചുങ്കം കറക്കാംപൊയിലിൽ  അഷറഫിൻ്റെ വീട്ടിൽ 4 കാറുകളിലും ബൈക്കുകളിലുമായി എത്തിയ യുവതിയടക്കമുള്ള 20 ഓളം ആളുകൾ ചേർന്ന് വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട കാർ തല്ലിപ്പൊളിക്കുകയും, വീട്ടുടമയടക്കമുള്ള നാലു പേരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

പരുക്കേറ്റ വീട്ടുടമ അഷറഫ്, മാതാവ് കുഞ്ഞാമിന, ഭാര്യ ബുഷറ, മകൻ റയാൻ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻ ജീവിത പാങ്കാളി അറിയാതെ അവരുടെ പേരിലുള്ള കാർ  അഷറഫിന് വിൽപ്പന നടത്തിയതുമായ ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് സംഘർഷം.   .

കാറിന് രണ്ടു ലക്ഷം രൂപ അഷറഫ് അഡ്വവൻസ് നൽകിയിരുന്നു.   ആക്രമത്തിന് നേതൃത്യം നൽകിയ യുവതിയുടെ മുൻ പങ്കാളി സിറാജാണ് അഷറഫിന് കാർ വിൽപ്പന നടത്തിയത്.


 

Post a Comment

Previous Post Next Post