വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാല് മുണ്ടക്കൽ ഉന്നതിയിൽ രണ്ടര മാസം
പ്രായമുള്ള ആൺകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രാജുവിന്റെ യും, ശാന്തയുടേയും മകനാണ് ഇന്ന് രാവിലെ ഉന്നതിയിലെ വീട്ടിൽ വെച്ച് മരിച്ചത്.
മദ്യലഹരിയിലായിരുന്ന രാജു ഇന്നലെ രാത്രി മുഴുവൻ വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നതായും ഇതിനിടയിൽ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ച തെന്നാണ് വീട്ടുകാർ പറയുന്നത്. കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഉന്നതിയിലെത്തിയ വെള്ളമുണ്ട പോലീസ് കുഞ്ഞിനെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ ശരീരത്ത് മുറിവോ പ്രത്യക്ഷ പരിക്കുകളോ കാണ്മാനി ല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.