Trending

പാചകം ചെയ്ത ഭക്ഷണം സന്നദ്ധ സംഘടനകൾ രക്ഷാപ്രവർത്തകർക്ക് നേരിട്ട് വിതരണം ചെയ്യേണ്ടതില്ല;വൈറ്റ്ഗാർഡ് ഇനി ഭക്ഷണം കൊടുക്കേണ്ട എന്നല്ല, ഭക്ഷണ വിതരണം പൂർണമായും സർക്കാർ സംവിധാനത്തിലേക്ക് മാറ്റിയതാണ്. വ്യാജ പ്രചരണങ്ങൾ തിരിച്ചറിയണം.





വൈറ്റ്ഗാർഡ് ഇനി ഭക്ഷണം കൊടുക്കേണ്ട എന്നല്ല..
പാചകം ചെയ്ത ഭക്ഷണം സന്നദ്ധ സംഘടനകൾ രക്ഷാപ്രവർത്തകർക്ക് നേരിട്ട് വിതരണം ചെയ്യേണ്ടതില്ല എന്നും ഭക്ഷണ വിതരണം മുഴുവനായും സർക്കാർ സംവിധാനത്തിലേക്ക് മാറ്റുന്നു എന്നതുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം, നിർദേശം.

ആർമിയടക്കമുള്ള, സർക്കാർ സംവിധാനങ്ങൾക്കൊപ്പമല്ലാതെ സന്നദ്ധപ്രവർത്തകർ നേരിട്ട് രക്ഷാപ്രവർത്തനം നടത്തരുതെന്ന നിർദേശം പോലെ, ക്യാമ്പിനകത്തുപോയി ആരെയും കാണേണ്ടതില്ലെന്ന് പറയുന്നതുപോലെ, നേരിട്ട് ചെന്ന് ദത്തെടുക്കാൻ ആരെയും അനുവദിക്കാനാവില്ലെന്നതുപോലെ കേൾക്കുമ്പോൾ പെട്ടന്ന് വിഷമം തോന്നുകയും ഒന്നാലോചിച്ചാൽ ലോജിക് പിടികിട്ടുകയും ചെയ്യുന്ന കാര്യം.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ ഫുഡ് സേഫ്റ്റി കോൺട്രോളറുടെ നിയന്ത്രണത്തിൽ, ഒരു തഹസിൽദാരുടെ മേൽനോട്ടത്തിൽ ഒരു സെൻട്രൽ കിച്ചണിൽ വെച്ചാണ് നിലവിൽ ഭക്ഷണം പാചകം ചെയ്യുന്നത്. പരിശീലനം ലഭിച്ച വളണ്ടിയർമാരാണ് വിതരണം ചെയ്യുന്നത്.
പാചകവും വിതരണവും ജില്ലാ ഭരണകൂടം നേരിട്ട് നടത്തുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്.
ഒന്ന്: ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നതുകൊണ്ട്.
രണ്ട്: വിതരണം നടത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നതു കൊണ്ട്.
ഇതുവരെയും സംഘടനകൾ വിതരണം നടത്തിയത് മോശം ഭക്ഷണമായതുകൊണ്ടല്ല, ചെറിയ ഒരശ്രദ്ധ പോലും ഇപ്പോഴത്തെ അവസ്ഥയിൽ അപകടകരമായേക്കുമെന്നതുകൊണ്ടാണിത്.

നരിപ്പറ്റയിലെ വൈറ്റ്ഗാർഡ് പ്രവർത്തകർ ഇതുവരെ നടത്തിയിരുന്ന ഭക്ഷണവിതരണം സമാനതകൾ ഇല്ലാത്ത, മാതൃകാപരമായ സ്നേഹസേവനമായിരുന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലാത്തതാണ്. അവർ അടക്കമുള്ള എല്ലാ സംഘടനകളും നടത്തിയിരുന്ന ഭക്ഷണവിതരണമാണ് പൂർണമായും സർക്കാർ സംവിധാനത്തിലേക്ക് മാറ്റിയത്.
വൈറ്റ്ഗാർഡ് നടത്തിയ ഭക്ഷണവിതരണം തടഞ്ഞു എന്ന മട്ടിൽ നടത്തുന്ന പ്രചാരണങ്ങൾ ഒന്നായ് നിൽക്കുന്ന നമ്മളെ ഭിന്നിപ്പിക്കാനുള്ളതാണ്, രക്ഷാപ്രവർത്തനത്തിന്റെ സ്പിരിറ്റ് നശിപ്പിക്കാനുള്ളതാണ്.
ദയവായ് വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കാം നമുക്ക്.ദുരന്തഭൂമി രാഷ്ട്രീയ മുതലെടുപ്പ് കേന്ദ്രമാക്കാതിരിക്കുക.


Post a Comment

Previous Post Next Post