‘സിഎംഡിആർഎഫിലേക്ക് യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം നൽകും’; വി ഡി സതീശൻ
byWeb Desk•
0
വയനാടിന്റെ പുനർനിമാനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫിലെ എല്ലാ എം എൽഎമാരും ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിൻ്റെ പുനർനിർമാണത്തിന് ഒറ്റ കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ അനാഥരായ കുട്ടികൾ അങ്ങനെ എല്ലാ കുടുംബങ്ങളെയും പരിശോധിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഒപ്പമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.