താമരശ്ശേരി: പോലീസിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും യൂണിഫോം കേടു വരുത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
എളേറ്റിൽ വട്ടോളി ചെറ്റക്കടവ് പുതിയോട്ടിൽ ബിജു, കായൽ മൂലക്കൽ രാജേഷ് എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി വിട്ടയച്ചത്.
2017 ഡിസമ്പർ 31ന് ആണ് കേസിനാസ്പദമായുള്ള സംഭവം. കൊടുവള്ളി പോലീസ് സബ് ഇൻസ്പക്ടറും പാർട്ടിയും ന്യൂ ഇയർ അനുബന്ധിച്ചുള്ള ക്രമസമാധാന ഡ്യൂട്ടി ചെയ്തു വന്ന അവസരത്തിൽ എളേറ്റിൽ വട്ടോളിയിൽ വെച്ച് പ്രതികൾ ജൂനിയർ സബ് ഇൻസ്പെക്ടറുടെ കഴുത്തിന് പിടിച്ച് കൈ കൊണ്ട് അടിക്കുകയും യൂണിഫോം ഷർട്ട് പിടിച്ച് വലിച്ച് കേടുവരുത്തുകയും ചെയ്ത് പോലീസ് പാർട്ടിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും മറ്റും ആരോപിച്ച് ഇത്യൻ ശിക്ഷാ നിയമത്തിലെ 341, 323, 332,506, 294 (b), r/w34 IPC പ്രകാരം കൊടുവള്ളി പോലീസ് കേസ് ചാർജ് ചെയ്തത്.
കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസ് ഓഫീസർമാരെ സാക്ഷികളായി പ്രോസിക്യൂഷൻ ഭാഗം വിസ്തരിക്കുകയും ഏഴ് രേഖകളും, തൊണ്ടി മുതലായി യൂണിഫോം ഷർട്ടും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതികളെ കളവായി കേസിൽ പെടുത്തിയതാ ണെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ് കെ.പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.