വയനാട്ടിലെ ക്യാമ്പുകളിൽ കഴിയുന്ന ദുരന്തബാധിതർക്ക് കൈത്താങ്ങുമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത്. താമരശ്ശേരിയിൽ നിന്നും 50 കട്ടിലുകൾ, ബെഡുകൾ, തലയിണകൾ തുടങ്ങിയവയുമായി ആദ്യ വാഹനം പുറപ്പെട്ടു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിസരത്തുവെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.