നേരത്തെ മന്ത്രിമാര്‍ തങ്ങളുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും എം.എല്‍.എമാരുടെ ശമ്പളത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ഏതെങ്കിലും തരത്തിലുള്ള ആശങ്കള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ രമേശ് ചെന്നിത്തലയുടെ നിലപാട് സഹായകരമാകും എന്നാണ് വിലയിരുത്തല്‍.
അതേ സമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമാതാരങ്ങളും വ്യവസായപ്രമുഖരും സാധാരണക്കാരും ഉള്‍പ്പടെ നിരവനി പേരാണ് തങ്ങളാലാവുന്ന സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം, സിനിമ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും സൂര്യ, കാര്‍ത്തി, ജ്യോതിക, രഷ്മിക മന്ദാന തുടങ്ങിയവരുള്‍പ്പടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇന്ന് മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.