Trending

റോഡരികിൽ പ്ലാസ്റ്റിക് മലിന്യം തള്ളി; യുവാവ് പോലീസ് പിടിയിൽ





താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് എട്ടേക്ര ഭാഗത്ത് ലോറിയിൽ എത്തിച്ച പ്ലാസ്റ്റിക് മാലിന്യം തള്ളിയ യുവാവിനെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യമാണ് ജനവാസ മേഖലയിൽ നിക്ഷേപിച്ചത്. മാലിന്യം എത്തിച്ച എലോക്കര കുനിക്കൽ  റഫീഖ്, ഈങ്ങാപ്പുഴ സ്വദേശി സുഹൈബ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
മാലിന്യം തട്ടിയ സ്ഥലത്തു നിന്നും നീക്കം ചെയ്യാൻ ആരംഭിച്ചു.


പോലീസ് കസ്റ്റഡിയിൽ എടുത്ത ഫൈസലിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്  രണ്ടു പേർക്ക് എതിരെ കേസെടുത്തത്.

Post a Comment

Previous Post Next Post