റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ രണ്ടു പേർക്കെതിരെ കേസെടുത്തു.
താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എട്ടേക്ര ഭാഗത്ത് കോഴിക്കോട് നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യം ലോറിയിൽ എത്തിച്ച് തള്ളിയ സംഭവത്തിൽ രണ്ടു പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.
പുതുപ്പാടി എലോക്കര കുന്നിക്കൽ റഫീഖ്, ഈങ്ങാപ്പുഴ സ്വദേശി സുഹൈബ് എന്നിവർക്കെതിരെയാണ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
ഭാരതീയ ന്യായ് സംഹിത 271,272, കേരള പഞ്ചായത്ത് രാജ് ആക്ട് 219 S,KP Act 118 (e),120 (e) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യം തള്ളിയത്, നാട്ടുകാർ നടത്തിയ പരിശോധനയിൽ കോഴിക്കോട് നഗരത്തിൽ നിന്നും ശേഖരിച്ചതായുള്ള രേഖകൾ ലഭിച്ചു, തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിന്യം കയറ്റിയ വാഹനത്തെ കുറിച്ചും, ആളുകളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുകയും പോലീസിനും, പഞ്ചായത്ത് അധികൃതർക്കും കൈമാറുകയുമായിരുന്നു.