Trending

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി അടിവാരം സ്വദേശി പോലീസ് പിടിയിൽ.





താമരശ്ശേരി :
മാരക ലഹരി മരുന്നായ 20.25 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി.

കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് ൻ്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പ്രതിയെ പിടികൂടിയത്..


അടിവാരം നല്ലോലപാട്ടിൽ കെ. കെ സലാഹുദ്ദീ ( 28)നെയാണ് ഇന്ന് വൈകിട്ട് 7.15 മണിയോടെ അടിവാരം നാലാം വളവ് ബദൽ റോഡിൽ കമ്പി വേലിമ്മൽ എന്ന സ്ഥലത്ത് വെച്ച്പിടികൂടിയത്.

KL 01 CC 5308 ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ച് വൈത്തിരി , അടിവാരം, കോഴിക്കോട് ഭാഗങ്ങളിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പതിവ്.പോലീസിനെ കണ്ട് അടിവാരത്തു നിന്നും ബദൽ റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ഓടുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്.ജീൻസിന്റെ പോക്കറ്റിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്.വയനാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നുമാണ് ഇയാൾ എം ഡി എം എ വാങ്ങുന്നതെന്നു പോലീസിന് മൊഴി നൽകി.ലഹരി മരുന്നിന് അടിമയായ ഇയാൾ വർഷങ്ങളായി വിൽപ്പന നടത്തിവരികയാണ്. ഇയാൾ മുമ്പ് വയനാട്ടിലെ വാഹന മോഷണ കേസിലും പ്രതിയാണ്.താമരശ്ശേരി ഡി.വൈ.എസ്.പി. പി.പ്രമോദ്,നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. പ്രകാശൻ പടന്നയിൽ,താമരശ്ശേരി ഇൻസ്പെക്ടർ എ .സായൂജ് കുമാർ എന്നിവരുടെ നിർദേശപ്രകാരം താമരശ്ശേരി സബ്ബ് ഇൻസ്പെക്ടർ ആർ. സി. ബിജു ,സ്പെഷ്യൽ സ്‌ക്വാഡ് എസ് .ഐ രാജീവ് ബാബു, സീനിയർ സി.പി.ഒ മാരായ ജയരാജൻ. എൻ. എം, ജിനീഷ് . പി.പി, മുജീബ്. എം, ബിബീഷ്. കെ,വിബിൻ രാജ് .കെ, സി. പി.ഒ. രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

Post a Comment

Previous Post Next Post