Trending

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി




കോടഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ   എൽ ഡി.എഫ് പഞ്ചായത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച്  സംഘടിപ്പിച്ചു.
നടപ്പു സാമ്പത്തിക വർഷത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള അഞ്ച് കോടിയോളം രൂപ ചിലവഴിക്കാതെ ലാപ്സാക്കി കളഞ്ഞതായും  പഞ്ചായത്ത് പ്രസിഡണ്ടും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരും  തമ്മിലുള്ള അധികാരത്തർക്കവും പ്രസിഡന്റ്  സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ്സ് പാർട്ടിയിലുള്ള ഗ്രൂപ്പ് തർക്കവും നിമിത്തം പഞ്ചായത്തിൽ  വികസന മുരടിപ്പിനും അഴിമതിക്കും കാരണമായെന്നും  എൽ.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
മാര്‍ച്ച് സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി ഷിജി ആൻ്റണി അധ്യക്ഷത വഹിച്ചു.
സിപിഐഎം ഏരിയ സെക്രട്ടറി വി.കെ.വിനോദ്,
എൽ.ഡി.എഫ് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ്  പി.പി. ജോയ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷാജി മുട്ടത്ത്,ബിന്ദു ജോര്‍ജ്,റീന സാബു കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, സിപിഐഎം കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രവി പ്ലാച്ചിക്കൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post