Trending

നജീബ് കാന്തപുരത്തിന്‍റെ വിജയം 6 വോട്ടിന്'; ഭൂരിപക്ഷം പുനര്‍നിര്‍ണയിച്ച് ഹൈക്കോടതി





നജീബ് കാന്തപുരത്തിന്‍റെ വിജയം 6 വോട്ടിന്'; ഭൂരിപക്ഷം പുനര്‍നിര്‍ണയിച്ച് ഹൈക്കോടതി




പെരിന്തല്‍മണ്ണ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്​ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന നജീബ് കാന്തപുരത്തിന്‍റെ വിജയം ആറുവോട്ടിനെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍.ഡി.എഫി‍ന്‍റെ തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഭൂരിപക്ഷം പുനര്‍നിര്‍ണയിച്ചത്.  നജീബ് കാന്തപുരം 38വോട്ടുകള്‍ക്ക് വിജയിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. 2021നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇതായിരുന്നു. 


തിരഞ്ഞെടുപ്പില്‍ സാധുവായ വോട്ടുകള്‍ എല്‍.ഡി.എഫിനെന്ന് കണക്കാക്കിയാലും മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റി വച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തര്‍ക്കമുള്ള 348 വോട്ടില്‍ സാധുവായത് 32 മാത്രമാണെന്നും കോടതി വ്യക്തമാക്കി. 348 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ തള്ളിക്കളഞ്ഞുവെന്നും ഇതില്‍ 300 വോട്ടുകള്‍ തന്‍റേതായിരുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നുമായിരുന്നു ഇടതുസ്വതന്ത്രനായി മല്‍സരിച്ച കെ.പി.എം മുസ്ഫയുടെ ഹര്‍ജി. അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും മുസ്തഫ ആവശ്യം ഉന്നയിച്ചിരുന്നു. ഈ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. 

Post a Comment

Previous Post Next Post