പൂനൂർ റിവർഷോർ ഹോസ്പിറ്റൽ പുതുതായി ആരംഭിച്ച ബ്ലഡ് സ്റ്റോറേജിന്റെ ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു ഡോക്ടർ നിഥിൻ ഹെൻട്രി മുഖ്യാതിഥി ആയും(MVR) പ്രസ്തുത ചടങ്ങിൽ വി ഒ ടി അബ്ദുറഹിമാൻ ഉമ്മർ മാസ്റ്റർ, എ കെ ഗോപാലൻ, നിജില്‍ രാജ്( ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് )ഡോക്ടർ ബിജിൻ ജോസഫ്,സി കെ അസീസ് ഹാജി, താര അബ്ദുറഹ്മാൻ ഹാജി, കെ അബൂബക്കർ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം, ഉസ്മാൻ മാസ്റ്റർ കണ്ടിയോത്ത്,എന്നിവർ ആശംസ അറിയിച്ചു. ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദലി മുണ്ടോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് അഹമ്മദ് കളങ്ങാടൻ സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു.