കാസർക്കോട്: ബോവിക്കാനത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിയണ്ണി യു.പി സ്കൂൾ അധ്യാപികയായ നയന തേജസ്വി- ടി. ചന്ദ്രൻ ദമ്പതികളുടെ മകനും കാനത്തൂർ ഗവ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ആഗ്നേയ് ചന്ദ്രൻ (12) ആണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെ ആണ് സംഭവം. അതു വരെ മറ്റു കുട്ടികളുമായി കളിച്ചിരുന്ന ആഗ്‌നേയ് പിന്നീട് കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നുവെന്ന് പറയുന്നു. ആഗ്നേയ് ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. ഇതേത്തുടർന്ന് വീട്ടുകാർ തിരയുകയായിരുന്നു. കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.