താമരശ്ശേരി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടുള്ള പോസ്റ്റുകളിൽ എഡിറ്റിംഗ് നടത്തി ഗവൺമെന്റിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തിയും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചും, തെറ്റിദ്ധരിപ്പിച്ചും, പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ വാട്സാപ്പിൽ പോസ്റ്റ് ഇട്ടു എന്ന കേസിലെ പ്രതി, താമരശ്ശേരി വേങ്ങാ കുന്നുമ്മൽ സോണി ജോർജ് കോടതിയിൽ കീഴടങ്ങി.
അഡ്വക്കേറ്റ് കെ പി ഫിലിപ്പ് മുഖേന താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ താൽക്കാലികമായി വാടകയ്ക്ക് എടുത്ത വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി സോണി ജോർജ്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ യുവേഷിന്റെ പരാതി പ്രകാരം പുതിയതായി പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായസംഹിത (BNS) കേരള പോലീസ് നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.