താമരശ്ശേരിയിൽ മോഷണശ്രമത്തിനിടെ 4 പേർ പിടിയിൽ.
പോലീസ് നൈറ്റ് പെട്രോളിങ്ങിനിടെ അമ്പായത്തോട് വെച്ചാണ് ബന്ധുക്കളായ നാലു മോഷ്ടാക്കളെ പിടികൂടിയത്.
ഇന്ന് പുലർച്ചെ നാലുമണിക്ക് പോലീസ് ജീപ്പ് അമ്പായത്തോട് എത്തിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ റോഡരികിൽ നിർത്തിയിട്ട KL 70 F 2202
പിക്കപ്പ് വാനി നരികിൽ നിൽക്കുകയായിരുന്ന നാലു പേർ റോഡ് സൈഡിലുള്ള ഷെഡിൽ നിന്നും എന്തോ എടുത്ത് വാഹനത്തിൽ ഇടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനം നിർത്തി അടുത്തേക്ക് ചെന്നപ്പോൾ വണ്ടിയിൽ കയറി കടന്നു കളയാൻ ശ്രമിക്കുകയായിരുന്ന പ്രതികളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത്
വാഹനം പരിശോധിച്ചതിൽ വാഹനത്തിൽ ആക്രി സാധനങ്ങളും ബാറ്ററി, വെൽഡിങ് മെഷീൻ പമ്പ് സെറ്റുകൾ, വാഹനങ്ങളുടെ റേഡിയേറ്റുകൾ എന്നിവ കണ്ടെത്തി. ഇവരുടെ കൈയിൽ സ്പാനർ, സ്ക്രൂ ഡ്രൈവർ തുടങ്ങിയ ടൂൾസും മറ്റും കണ്ടെത്തുകയും ചെയ്തു.
വാഹനത്തിലുള്ള സാധനങ്ങളെ പറ്റി ഇവരോട് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി പറയുകയും ചെയ്തു.തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ വണ്ടിയിൽ ഉണ്ടായിരുന്ന വസ്തുക്കൾ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ചു കൊണ്ടുവരികയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു.
ഇതേ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന മലപ്പുറം പോത്തുകല്ല് മുണ്ടേരി പിടിക്കര
ദേവൻ (19), ബാലുശ്ശേരി തിരുവാട് പാലോളി ലക്ഷം വീട് വീരൻ (19), വയനാട്ള കമ്പക്കാട് ചെറുവാടിക്കുന്ന് അജി (24), പൂനത്ത് കുളങ്ങര രതിഷ് (20) എന്നിവരെ തൊണ്ടിമുതലും വാഹനവും സഹിതം പോലീസ് പിടികൂടി.അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
താമരശ്ശേരി ഗ്രേഡ് സുജാത് , സീനിയർ സി പി ഒ അബ്ദുൾ റഫീഖ്. ഹോം ഗാർഡ് ജയപ്രകാശ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.