Trending

നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് 19 വിദ്യാർത്ഥികൾക്ക് പരുക്ക്.



തിരുവമ്പാടി: തിരുവമ്പാടി ഓമശ്ശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടത്തിൽ 19 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്. അമ്പലപ്പാറ റോഡിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ടു മുൻവശത്തെ മതിലിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 


.

Post a Comment

Previous Post Next Post