Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പരാക്രമം കാണിച്ച യുവാവിനെ റിമാൻ്റ് ചെയ്തു.





 

താമരശ്ശേരി: ഇന്നലെ രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പരാക്രമം കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച  യുവാവിനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കൊടുവള്ളി  ആവിലോറ കിഴക്കെ നൊച്ചി പൊയിൽ റബിൽ റഹ്മാൻ (24)നെയാണ് റിമാൻ്റ് ചെയ്തത്. കാലിലെ പരുക്കിന് ചികിത്സ തേടിയെത്തിയപ്പോഴായിരുന്നു ക്വാഷാലിറ്റിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരാക്രമം കാണിച്ചത്.

 ലൈറ്റുകൾ ഓഫ് ചെയ്യുകയും, ഉപകരണങ്ങൾ വലിച്ചെറിയുകയും, ഡോറിലും, ചുമരിലുമെല്ലാം അടിച്ച് തെറിയഭിശേകം നടത്തുകയും ചെയ്യുകയായിരുന്നു.

ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ആദ്യം സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച താമരശ്ശേരി എ എസ് ഐ അഷറഫ്, സി പി ഒ ഹരീഷ് എന്നിവർക്കും ,സെക്യൂരിറ്റി ജീവനക്കാരിക്കും, നഴ്സിംങ്ങ് അസിസ്റ്റൻ്റിനുമാണ് മർദ്ദനമേറ്റത്..
കഷ്യാലിറ്റിയിൽ ഉണ്ടായിരുന്ന രോഗികൾ പേടിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് താമരശ്ശേരി സിഐ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തി യുവാവിനെ കീഴ്പ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. രാത്രി ഒൻപതര മണിയോടെയായിരുന്നു സംഭവം.

ഇയാൾ മയക്കുമരുന്നിന് അടിമപ്പെട്ടാണ് ആക്രമം കാണിച്ചത്.

Post a Comment

Previous Post Next Post