താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി യുവതിക്ക് പരുക്ക്. സാരമായി പരുക്കേറ്റ അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ബേബി (46) യെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരി ഭാഗത്ത് നിന്നും പരിക്കയായിരുന്ന കാർ ചുങ്കം ഓട്ടോസ്റ്റാൻ്റിന് സമീപത്താണ് അപകടത്തിൽപ്പെട്ടത്. യുവതിയെ ഇടിച്ചിട്ടത്, തുടർന്ന് ഓട്ടോ സ്റ്റാൻ്റിൻ്റെ ബോർഡും സ്റ്റാൻ്റിൽ നിർത്തിയിട്ട ഓട്ടേറിക്ഷ ഇടിച്ചു തെറിപ്പിച്ചുമാണ് കാർ നിന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.