Trending

ശ്രീ നാരായണ ഗുരു സമാധിദിനം ആചരിച്ചു



താമരശ്ശേരി : 
ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി ഏഴാം മഹാസമാധിദിനം ഭക്തി നിർഭരമായ ചടങ്ങുകളോടെ  എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖയിൽ ആചരിച്ചു. ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, ഭജന തുടങ്ങിയ
 പ്രാർത്ഥനയോടെ ഉപവാസം സമാധി സമയമായ മൂന്നേമുപ്പതിന് ആരതി ഉയിഞ്ഞ് സർവ്വ മംഗള ആലാപനത്തോടെ സമാപിച്ചു. തുടർന്ന് കഞ്ഞി വിതരണം നടന്നു.
     ഉപവാസത്തിന് തിരുവംബാടി യൂണിയൻ വൈസ് പ്രസിഡണ്ട് എം.കെ അപ്പുക്കുട്ടൻ, , ശാഖ  പ്രസിഡന്റ് വിജയൻപൊടു പ്പിൽ  സെക്രട്ടറി ബാബു ആനന്ദ് , സജീവ്, വത്സൻ മേടോത്ത്  വി.കെ പുഷ്പാംഗദൻ ,  രാഘവൻ വലിയേടത്ത്,  നളിനാക്ഷി ടീച്ചർ, സജീവൻ നേതൃത്വം നൽകി.
     ഗുരുദേവ കീർത്തനാലാപനത്തിനും ഭജനയ്ക്കും അമൃതദാസ് തമ്പി  , ശൈലജ , പത്മിനി സജീവ്, ദേവകി ദാസ് , വിമല തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post