പുതുപ്പാടി:
പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്ന പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലി(22)നെയാണ് താമരശേരി ഡിവൈഎസ്‌പി പ്രമോദ് അറസ്റ്റ് ചെയ്തതത്.
യുവതി സൈബർ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ തിരിച്ചറിഞ്ഞ്.
വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന യുവതിക്ക് മുന്നിൽ മുഖം മറച്ച് പൂർണ നഗ്നനായാണ് യുവാവ് പ്രത്യക്ഷപ്പെട്ടത്, ഇതോടെ പേടിച്ച് യുവതി ബഹളമുണ്ടാക്കിയെങ്കിലും യുവാവ് ഓടി. രക്ഷപ്പെട്ടു.ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫയൽ ഉണ്ടാക്കിയാണ് അശ്ലീല ചിത്രങ്ങൾ അയച്ചു കൊണ്ടിരുന്നത്.