Trending

സ്വച്ഛദാഹി സേവാ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി KSRTC ഡിപ്പോ ശുചീകരിച്ചു എൻ എസ് എസ് വളണ്ടിയർമാർ





  കാലിക്കറ്റ് സർവ്വകലാശാല കോഴിക്കോട് ജില്ലാ എൻഎസ് എസും ,ശുചിത്വ മിഷനും ,കെ എസ് ആർ ടി സി യും സംയുക്തമായി  സ്വച്ചതാ ഹി സേവ പദ്ധതിയുടെ ഭാഗമായി  കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള വിവിധ കോളേജിലെ എൻ.എസ് എസ്  വളണ്ടിയേഴ്സ് താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോ പരിസരം ശുചീകരിച്ചു . സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീളുന്ന സ്വച്ഛതാ ഹി സേവാ ദ്വൈവാരാചരണ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.






ഗവ. കോളേജ് കോടഞ്ചേരി, പ്രൊവിഡൻസ് വിമൻസ് കോളേജ്, ഓമശ്ശേരി അൽ ഇർഷാദ് കോളേജ് , കുന്നമംഗലം ഗവ. കോളേജ്, മാമ്പറ്റ ഡോൺ ബോസ്കോ കോളേജ്, ബാലുശ്ശേരി ഗവ. കോളേജ്, തിരുവമ്പാടി അൽഫോൺസ കോളേജ്, ബാലുശ്ശേരി ഗോഗുലം കോളേജ്, കൈതപ്പൊയിൽ ലിസ്സാ കോളേജ്, മർക്കസ് ലോ കോളേജ്, വി കെ എച്ച് എം ഓ കോളേജ്, കെ.എം ഓ കോളേജ്  എന്നീ കോളേജുകളിലെ നൂറോളം എൻ എസ്  വളണ്ടിയർമാർ കെ എസ് ആർ ടി സി ഡിപ്പോയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. അരവിന്ദൻ .എ ശുചീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മഞ്ജിമ K.K കെ. എസ് ആർ ടി സി  സീനിയർ സൂപ്രണ്ട് പി. പി രാജാക്ഷി ,ADE സലാമത്ത് പി, Surgent ബാബു ഇമ്മാനുവേൽ,VS അബ്ദുൾ ഷരീഫ് KK , സൂപ്രണ്ട് അനീഷ് . സി.എൽ , ജൂനിയർ അസിസ്റ്റൻ്റ് ബിന്ദു പി.കെ, എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ലജു വന്തി ,പ്രോഗ്രാം കോ ഓർഡിനേറ്റർ ലിജോ ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ ഡോ. സംഗീത കൈമൾ, തുഫൈൽ, അനിത പി, എന്നിവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post