താമരശ്ശേരി: അമ്പലമുക്ക് കണാരൻ പാറക്കൽ അങ്കണവാടിയിൽ 18 വർഷം സ്തുത്യർഹ സേവനം നിർവഹിച്ച എ. സഫിയയെ അമ്പലമുക്ക് പൗരാവലി അനുമോദിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ ഷംസിദ ഷാഫി അധ്യക്ഷത വഹിച്ചു. ഡോ. മോഹൻദാസ് ഉപഹാരം കൈമാറി. വാർഡ് മെമ്പർ അനിൽ , പി.പി. ഉണ്ണികൃഷ്ണൻ, സജീവ് അന്താനം
കുന്ന്, റഷീദ് , ഓമന , കമല , പി.പി. അബ്ദുറഹ്മാൻ, പ്രകാശൻ ,, അഷ്കർ അമ്പലമുക്ക് എന്നിവർ സംസാരിച്ചു. ബിജേഷ് അമ്പലമുക്ക് സ്വാഗതവും മുനീർ പുൽപറമ്പിൽ നന്ദിയും പറഞ്ഞു