Trending

സിദ്ദീഖിന് ആശ്വാസം; ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി






ഡൽ​ഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുൽ റോഹ്ത്തി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളും സുപ്രിംകോടതിയിൽ ഫയൽ ചെയ്തിരുന്നു‌.

തനിക്ക് 67 വയസായെന്നും അത് പരി​ഗണിച്ച് ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖ് കോടതിയിൽ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് നടൻ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അതിജീവത എതിർത്തു. അമ്മ സംഘടനയുടെ ശക്തനായ നേതാവാണ് സിദ്ദീഖ് എന്ന് അതിജീവിതയുടെ അഭിഭാഷക ഐശ്വര്യ ഭാട്ടി അറിയിച്ചു. പക്ഷെ പരാതി നൽകാൻ കാലതാമസം ഉണ്ടായെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.

Post a Comment

Previous Post Next Post