താമരശ്ശേരി സബ് ജില്ലയിലെ രാരോത്ത് ജിഎംഎസിന്റെ ശതോത്സവത്തോടനുബന്ധിച്ച് സൂപ്പർ സീനിയേഴ്സ് പൂർവ്വ വിദ്യാർ സംഗമം നടന്നു .
1980 ന് മുൻപ് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം ഏറെ ശ്രദ്ധേയമായി, അറിവിൻ്റെ അക്ഷര വെളിച്ചം പകർന്ന അധ്യാപകർക്കൊപ്പം അൽപ നേരം സഹവസിക്കാൻ സാധിച്ചതിലുള്ള സന്തോഷം എല്ലാവരും പങ്കുവെച്ചു. സംഗമം കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ പി വി ബഷീർ ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥി സമിതി ചെയർമാൻ കെ പി അശോകൻ അധ്യക്ഷത വഹിച്ചു.
ശതോത്സവം ചെയർമാൻ ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ
പി ടി എ പ്രസിഡണ്ട് എം ടി അയ്യൂബ് ഖാൻ,
അക്കാദമിക് ചെയർമാൻ വി ടി അബ്ദുറഹ്മാൻ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ. കൗസർ , പി.ടി. മൊയ്തീൻ കുട്ടി മാസ്റ്റർ,
എ പി ഹുസൈൻ, പ്രധാനാധ്യാപിക ജഗന്തിനി ടീച്ചർ,
ഉമർ വളപ്പിൽ , എ.പി. മൂസ്സ,
അനീസ്താമരശ്ശേരി പി.കെ. നിഷിധ ടിച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
എ പി ഹംസ മാസ്റ്റർ സ്വാഗതവും എ.സി.രവികുമാർ നന്ദിയും പറഞ്ഞു