Trending

ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരന് ദാരുണാന്ത്യം





താമരശ്ശേരി: താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് - ജസ്ന ദമ്പതികളുടെ മകൻ അസ് ലൻ അബദുള്ള (1) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനെ എടുത്ത് അടുക്കളയിൽ എത്തിയപ്പോൾ അറിയാതെ പാൽപാത്രം തട്ടി തിളച്ച പാൽ കുഞ്ഞിൻ്റെ ദേഹത്ത് പതിച്ചത്.

ഉടൻ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും, തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് കുഞ്ഞ് മരണപ്പെട്ടത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സഹോദരങ്ങൾ നേഹ നസീബ്, അംദാൻ അബ്ദുള്ള, അൽഹാൻ അബദുള്ള.






Post a Comment

Previous Post Next Post