പുതുപ്പാടി: ഇന്നലെ രാത്രി 10 മണിക്ക് ഈങ്ങാപ്പുഴ എബനേസർ മാർത്തോമാ ചർച്ചിന് മുൻവശം നാഷണൽ ഹൈവേയുടെ അരികിൽ വെച്ച് കഞ്ചാവ് കൈവശം വെച്ചതിന് പുതുപ്പാടി പുഴങ്കുന്നുമ്മൽ നൗഫൽ ( 39), നെ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ർ എൻ കെ ഷാജി അറസ്റ്റ് ചെയ്തു.
രേഖകൾ തയ്യാറാക്കുന്നതിനിനെ കസ്റ്റഡിയിൽ നിന്നും കുതറിയോടി മാർത്തോമ്മാ പള്ളിമുറ്റത്തേക്ക് ചാടിയ പ്രതിയുടെയും പ്രതിയെ പിടിക്കാൻ ചാടിയ പ്രിവൻ്റീവ് ഓഫീസർ ഗിരീഷിൻ്റെയും കാലിൻ്റെ അസ്ഥി പൊട്ടി.
ഇരുവരെയും എക്സൈസ് സംഘം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൗഫലിനെ പിന്നീട് വിദഗ്ദ ചികിത്സക്കായി മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.